കലാസാംസ്കാരികം
കോളേജ് യൂണിയനുമായി ബന്ധപ്പെട്ട് കോളേജ് പല വിധ പരിപാടികള്‍ നടത്തിവരുന്നുണ്ട്. വര്‍ഷം തോറും കലാപരിപാടികളും വിവിധ മത്സരങ്ങളും നടത്താറുണ്ട. പലതരം കാരുണ്യപ്രവര്‍ത്തനങ്ങളും, ഓണം, ഇഫ്താര്‍, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും അദ്ധ്യാപക സ്റ്റാഫുകളുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കാറുണ്ട്. കോളേജ് ഡേ, ഇന്റര്‍ ബാച്ച് ആര്‍ട്സ് ഫെസ്റ്റ്, ചലച്ചിത്രോത്സവം സാംസ്കാരിക സെമിനാറുകള്‍ മുതലായവ കോളേജ് യൂണിയന്‍ വര്‍ഷാവര്‍ഷം നടത്തി വരുന്നു.
കുഹാസ് നോര്‍ത്ത് സോണ്‍ ഇന്റര്‍ കൊളീജിയേറ്റ് ഫെസ്റ്റിവല്‍ യുവയുടെ ആതിഥേയരാകാനും അതേ സമയം ഓവറോള്‍ ചാംമ്പ്യന്‍മാരാകാനും കോളേജിന് സാധിച്ചു. 2008, 2011 വര്‍ഷങ്ങളില്‍ ഹോമിയോ ഫെസ്റ്റിനും, ബി സോണ്‍ ഫെസ്റ്റ് മുതലായവയ്ക്കും കോളേജ് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
കുഹാസ് ഇന്റര്‍ കൊളീജിയേറ്റ് ആര്‍ട്സ് ഫെസ്റ്റിവലില്‍ 2014-15 അക്കാദമിക് വര്‍ഷത്തില്‍ സുമേഷ്, അരുണ്‍ പി എന്നീ വിദ്യാര്‍ത്ഥികള്‍ വിവിധ ഇനങ്ങളില്‍ രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.