ലൈബ്രറി
കോളേജിനോടനുബന്ധിച്ച് എല്ലാ സജീകരണങ്ങളോടും കൂടിയ വിശാലമായ ഒരു ലൈബ്രറി പ്രവര്ത്തി ച്ചു വരുന്നുണ്ട്.വിദ്യാര്ത്ഥി കളുടെ പഠനത്തിനുതകുന്ന തരത്തിലുള്ള പതിനായിരത്തിലധികം മെഡിക്കല്‍ പുസ്തകങ്ങളും മറ്റ് വിവിധ തരത്തിലുള്ള പ്രസിദ്ധീകരണങ്ങളും ലൈബ്രറിയില്‍ ലഭ്യമാണ്. വിശാലമായ വായനാമുറി ഈ കോളേജ് ലൈബ്രറിയില്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാര്ത്ഥി കളുടെ പഠനാവശ്യത്തിനായി ഇന്റെര്നെബറ്റ് സൗകര്യത്തോടു കൂടിയുള്ള ലൈബ്രറി സൗകര്യവും ഇവിടെ ലഭ്യമാണ്.
അംഗത്വം
ഈ കോളേജിലെ എല്ലാ അദ്ധ്യാപക, അദ്ധ്യപകേതര ജീവനക്കാരും വിദ്യാര്‍ത്ഥികളും കോളേജ് ലൈബ്രറിയില്‍ അംഗങ്ങളാണ്
ലൈബ്രറി ശേഖരം
10000 വോളിയം മെഡിക്കല്‍ പുസ്തകങ്ങളുടെ ശേഖരവും, പത്തോളം ആനുകാലിക പ്രസിദ്ധീകരണങ്ങളും ലൈബ്രറിയിലുണ്ട്. താഴത്തെ നിലയില്‍ വിതരണ വിഭാഗം, സ്റ്റാക്ക് ഏരിയ, റഫറന്‍സ് വിഭാഗം, ഫോട്ടോകോപ്പി വിഭാഗം, പത്രവായന വിഭാഗം, ലൈബ്രേറിയന്‍ ഓഫീസ്, ഇന്റര്‍നെറ്റ് ബ്രൗസിംഗിനുള്ള സൗകര്യം, സാങ്കേതിക വിഭാഗം, പൊതുവായനാസ്ഥലം, ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ വിഭാഗം, ബുക്ക് ബാങ്ക് വിഭാഗം എന്നിവയാണുള്ളത്.
ലഭ്യമായ മറ്റ് സൗകര്യങ്ങള്‍
  1. പുസ്തക വായ്പ.
  2. പുസ്തകാവലംബം.
  3. ഇന്റര്‍നെറ്റ് ബ്രൗസിംഗിനുള്ള സൗകര്യം.
  4. ഫോട്ടോകോപ്പി വിഭാഗം.
  5. പുതിയ പുസ്തകങ്ങളെ കുറിച്ച് അറിയുവാനുള്ള സൗകര്യം.
  6. നിലവിലുള്ള പുസ്തകങ്ങളെ കുറിച്ച് അറിയുവാനുള്ള സൗകര്യം.
  7. ഉപയോക്തൃ വിദ്യാഭ്യാസം.
  വിഭാഗം പുസ്തകങ്ങളുടെ എണ്ണം
അദ്ധ്യാപക ജീവനക്കാര്‍ക്ക് 4
ബി ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2
സി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 4
ഡി അദ്ധ്യാപകേതര ജീവനക്കാര്‍ക്ക് 1
 
എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെ ലൈബ്രറി തുറന്നു പ്രവര്‍ത്തിക്കുന്നു.